2013 ഓഗസ്റ്റ് 16, വെള്ളിയാഴ്‌ച

ഞാന്‍ നിനക്ക് ജീവനേകിയത്
എന്നിലെ അക്ഷരങ്ങള്‍ കൊണ്ടാണ്
അതെന്റെ ആത്മാവാണ്,ആയുധവും
ഞാന്‍ നിന്നെ കാണുന്നത്
എന്നിലെ സ്നേഹം കൊണ്ടാണ്
സൂക്ഷിക്കുന്നത് മനസ്സിലും
അവളുടെ പുഞ്ചിരി മറ്റാരോടും പറയാത്ത ആരും അറിയരുത് എന്നാഗ്രഹിക്കുന്ന ദുഃഖങ്ങളെ മറയ്ക്കുന്ന പുകപടലമാന്നെനിക്കു തോന്നാറുണ്ട്..
തിരമാലകള്‍ നിന്‍റെ കാലുകള്‍ ചുംബിക്കുന്നു
ഉപ്പുകാറ്റ്‌ നിന്‍റെ കണ്ണുപൊത്തുന്നു
നിന്‍റെ ചുണ്ടിലെ ലഹരി നുണയുവാന്‍ ഞാനും...